കോതമംഗലം: കോതമംഗലം മാർ തോമാ ചെറിയപള്ളിയിലെ കന്നി ഇരുപത് പെരുന്നാളിന് മുന്നോടിയായുള്ള തീർത്ഥാടന വിളംബര ഘോഷയാത്ര ഇന്ന് നടക്കും. പള്ളിവാസലിലെ അള്ളാ കോവിലിൽ നിന്ന് രാവിലെ 10.30ന് ആരംഭിക്കുന്ന ഘോഷയാത്രയുടെ ഫ്‌ളാഗ് ഓഫ് ഏലിയാസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത നിർവഹിക്കും. തുടർന്ന് ഘോഷയാത്രയ്ക്ക് അടിമാലി ടൗണിലും വിവിധ പള്ളികളിലും സ്വീകരണം നൽകും. വൈകുന്നേരം 5ന് കോതമംഗലത്ത് എത്തിച്ചേരുന്ന ഘോഷയാത്രയ്ക്ക് മുനിസിപ്പാലിറ്റിയും മർത്തമറിയം കത്തീഡ്രൽ വലിയപള്ളിയും അങ്ങാടി മർച്ചന്റ് അസോസിയേഷനും സ്വീകരണം നൽകും. തുടർന്ന് ചെറിയപള്ളിയിൽ സമാപിക്കും.