u
പഞ്ചായത്ത് ഓഫീസ് മാർച്ചിന്റെ..യും കുറ്റപത്ര സമർപ്പണത്തിന്റെയും ഭാഗമായി സംഘടിപ്പിച്ച കാൽനട ജാഥ സിപിഎം ഏരിയാ കമ്മിറ്റി അംഗം ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ചോറ്റാനിക്കര: മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കുമെതിര എൽ.ഡി.എഫ് മുളന്തുരുത്തി പഞ്ചായത്ത് കമ്മിറ്റി ഇന്ന് സംഘടിപ്പിക്കുന്ന പഞ്ചായത്ത് ഓഫീസ് മാർച്ചിന്റെയും കുറ്റപത്ര സമർപ്പണത്തിന്റെയും ഭാഗമായി നടത്തിയ കാൽനടജാഥയുടെ സമാപനം സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം കെ.എൻ. ഗോപി നിർവഹിച്ചു. ജാഥയുടെ മൂന്നാം ദിവസത്തെ ഉദ്ഘാടനം സി.പി.എം ഏരിയ കമ്മിറ്റി അംഗം ടി.കെ. ജയചന്ദ്രൻ നിർവഹിച്ചു. സി.പി.എം തൃപ്പൂണിത്തുറ ഏരിയാ സെക്രട്ടറി പി. വാസുദേവൻ, ജാഥാ ക്യാപ്ടൻ പി.ഡി. രമേശൻ, വൈസ് ക്യാപ്ടൻ ഒ.എ. മണി, ജോൺസ് പാർപ്പാട്ടിൽ, ടോമി വർഗീസ്, പി.വി. ദുർഗപ്രസാദ്, ജിബി ഏലിയാസ്, കെ.എ. ജോഷി, വി.കെ. വേണു, പി.എൻ. പുരുഷോത്തമൻ, കെ.എം. ജോർജ്, കെ.സി. മണി, ലിജോ ജോർജ്, എം.എൻ. കിഷോർ, എൻ.ടി. കുഞ്ഞുമോൾ, സാബു പേക്കൻ, രാജിറെജി എന്നിവർ സംസാരിച്ചു.