കളമശേരി: കുസാറ്റ് യുവജനക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ 19 മുതൽ 21 വരെ ദി ആർട്ട് ഒഫ് ആക്ടിംഗ് - ത്രിദിന ആക്ടേഴ്സ് ട്രെയിനിംഗ് വർക്ക്‌ഷോപ്പ് നടത്തും. നാടകസംവിധായകനും സ്ക്കൂൾ ഒഫ് ഡ്രാമ ഡയക്ടറുമായ ഡോ. അഭിലാഷ് പിള്ള നേതൃത്വം നൽകും. പുറത്തുനിന്നുള്ളവർക്കും പങ്കെടുക്കാം. വിശദവിവരങ്ങൾക്ക് https://welfare.cusat.ac.in ഫോൺ: 9447508345.