womenscommission
എറണാകുളം വൈ.എം.സി.എ ഹാളിൽ നടന്ന വനിതാ കമ്മീഷൻ അദാലത്തിൽ അദ്ധ്യക്ഷ അഡ്വ.പി. സതീദേവി പരാതി കേൾക്കുന്നു

കൊച്ചി: സ്ത്രീകൾക്ക് മാനസികപിന്തുണ ഉറപ്പാക്കുന്നതിനായി വനിതാ കമ്മി​ഷന്റെ നേതൃത്വത്തിൽ സൗജന്യ കൗൺസലിംഗ് ശക്തമാക്കുമെന്ന് അദ്ധ്യക്ഷ പി. സതീദേവി പറഞ്ഞു. എറണാകുളം വൈ.എം.സി.എ ഹാളിൽ നടന്ന ജില്ലാതല അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു അവർ. സ്ത്രീകൾ അനുഭവിക്കുന്ന എല്ലാ തരത്തിലുമുള്ള മാനസിക പ്രശ്‌നങ്ങൾക്കും വനിതാകമ്മി​ഷൻ റീജിയണൽ ഓഫീസിൽ എല്ലാമാസവും ഒൻപത് ദിവസങ്ങളിലായി കൗൺസലിംഗ് സൗകര്യമൊരുക്കിയിട്ടുണ്ട്.

അദാലത്തിന്റെ ആദ്യദിനം 21 പരാതികൾ തീർപ്പാക്കി. 80 പരാതികളാണ് പരിഗണിച്ചത്. അഞ്ച് പരാതികളിൽ റിപ്പോർട്ട് തേടുകയും 54 പരാതികൾ അടുത്ത സിറ്റംഗിലേക്ക് മാറ്റിവയ്ക്കുകയും ചെയ്തു. ഇന്നും അദാലത്ത് തുടരും.

വനിതാ കമ്മി​ഷൻ അംഗങ്ങളായ അഡ്വ. കുഞ്ഞായിഷ, അഡ്വ. എലിസബത്ത് മാമൻ മത്തായി, അഡ്വ. മഹിളാമണി, അഡ്വ. ഇന്ദിര രവീന്ദ്രൻ, ഡയറക്ടർ ഷാജി സുഗുണൻ, പാനൽ അഭിഭാഷകരായ അഡ്വ. രാജേഷ്, അഡ്വ. സ്മിതാ ഗോപി, അഡ്വ. അമ്പിളി എന്നിവർ പങ്കെടുത്തു.