മൂവാറ്റുപുഴ: വി.ആർ.എ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാലാ ദിനത്തിൽ ഗ്രന്ഥശാല പ്രവർത്തകനും 90-ാം വയസിലും വായനയെ സ്നേഹിക്കുന്ന വ്യക്തിയുമായ എം.കെ. രാഘവൻ നായരെ വസതിയിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചു. വലിയ ഒരു ഗ്രന്ഥശേഖരത്തിന്റെ ഉടമയാണ് രാഘവൻ നായർ. ഗ്രന്ഥശാലയിലെ വയോജന വേദിയാണ് ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി, വൈസ് പ്രസിഡന്റ് പി.ബി. സിന്ധു എന്നിവരാണ് പൊന്നാട അണിയിച്ചത്. കെ.എസ്. രവീന്ദ്രനാഥ് അദ്ധ്യക്ഷനായി. ആർ. രാജീവ്, പി.ആർ. സലി, വി.എ. സ്ലീബാകുഞ്ഞ്, എം.എം. രാജപ്പൻപിള്ള, എ.ആർ. തങ്കച്ചൻ, ജി. പ്രേംകുമാർ തുടങ്ങിയവർ സംസാരിച്ചു.