jus
തൃക്കാക്കര മോഡൽ വില്ലേജ് ഫാമിലി അസോസിയേഷൻ കുടുംബ സംഗമവും ഓണാഘോഷവും ജസ്റ്റിസ് സിയാദ് റഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു.

കാക്കനാട്: തൃക്കാക്കര മോഡൽ വില്ലേജ് ഫാമിലി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കുടുംബസംഗമവും ഓണാഘോഷവും നടത്തി. കൊച്ചിൻ പബ്ളിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ജസ്റ്റിസ് സിയാദ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന ലഹരിക്കെതിരെ ബോധവത്കരണവും പ്രതികരണവും നടത്താൻ റെസിഡന്റ്സ് അസോസിയേഷനുകൾക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. അസോസിയേഷൻ പ്രസിഡന്റ് എ.എം. ഇബ്രാഹിംകുട്ടി അദ്ധ്യക്ഷനായി. മത്സരവിജയികൾക്ക് നഗരസഭ വൈസ് ചെയർമാൻ ടി.ജി. ദിനൂപ് ഉപഹാരങ്ങൾ നൽകി. ട്രാക് വർക്കിംഗ് പ്രസിഡന്റ് കെ.എം. അബ്ബാസ്, എ.കെ. അനിൽകുമാർ, എൻ.കെ. വാസുദേവൻ, ടി.എ. നിഷാബീവി, സി.എം. ഹാഷിം എന്നിവർ സംസാരിച്ചു.