1
കുമ്പളങ്ങി പഴങ്ങാട് ഫെറിയിൽ പാലം നിർമ്മാണജോലികൾക്ക് തുടക്കംകുറിച്ചപ്പോൾ

കുമ്പളങ്ങി: കുമ്പളങ്ങി - അരൂർ കെൽട്രോൺ പാലം നിർമ്മാണത്തിന്റെ പ്രാരംഭജോലികൾക്ക് തുടക്കം. കുമ്പളങ്ങി - അരൂർ കരകളെ ബന്ധിപ്പിക്കുന്ന 300 മീറ്റർ നീളമുള്ള കെൽട്രോൺ പാലം നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള ജോലികൾ കെൽട്രോൺ ഫെറിയിൽ തുടങ്ങി. കെ.ജെ. മാക്സി എം.എൽ.എ, ദലീമ ജോജോ എം.എൽ.എ, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി, അരൂർ പഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി, വൈസ് പ്രസിഡന്റ് ഇർഷാദ്, ബ്ലോക്ക് വൈസ് പ്രസിഡന്റുരായ ജീവൻ, ജോബി പനക്കൽ, പി.എ. പീറ്റർ തുടങ്ങിയവർ പങ്കെടുത്തു.

35.36കോടി രൂപയാണ് നിർമ്മാണത്തിനായി വകയിരുത്തിയിട്ടുള്ളത്. ഒന്നരവർഷമാണ് നിർമ്മാണകാലയളവ് കരാർ. രണ്ട് കരകളെ മാത്രമല്ല രണ്ട് ജില്ലകളെയും കൂടിയാണ് പാലം ബന്ധിപ്പിക്കുന്നത്. നാഷണൽ ഹൈവേയുമായി ബന്ധിക്കപ്പെടുന്നതോടെ കുമ്പളങ്ങിയിലും പരിസരപ്രദേശങ്ങളിലും വികസന സാദ്ധ്യതകൾ വർദ്ധിക്കും.

പാലത്തിന്റെ നിർമ്മാണ ജോലികൾ കുമ്പളങ്ങി പഴങ്ങാട് ജെട്ടിയിൽ തുടങ്ങി.

പാലം പൂർത്തിയാക്കാൻ എം.എൽ.എയുടെ ഭാഗത്ത് നിന്നും പൂർണ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. അതിനാൽ പറഞ്ഞ സമയത്തിനുളള്ളിൽ പാലം പണി പൂർത്തിയാക്കുമെന്ന് കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജോസഫ് പറഞ്ഞു. പാലം പണി പൂർത്തിയാകുന്നതോടെ എഴുപുന്ന - കുമ്പളങ്ങി ഭാഗത്തുള്ളവർക്ക് ആലപ്പുഴ, അരൂർ, ചേർത്തല, കുമ്പളം, വൈറ്റില ഭാഗത്തേക്ക് പോകാനുള്ള എളുപ്പമാർഗമായി മാറും.