
കോലഞ്ചേരി: പുറ്റുമാനൂർ ഗവ. യു.പി സ്കൂളിലെ കുട്ടികൾ നടത്തിവരുന്ന ഒരു വർഷത്തോളം നീണ്ട വായന പരിപാടിയുടെ ഭാഗമായി മറ്റക്കുഴി അനശ്വര ഗ്രാമീണ വായനശാല സന്ദർശിച്ചു. വായനശാലയുടെ പ്രവർത്തനങ്ങൾ മനസിലാക്കുന്നതിനായിരുന്നു സന്ദർശനം. വായനശാല പ്രസിഡന്റ് ബേബി മുണ്ടക്കൽ, സെക്രട്ടറി ജെയിംസ് വർഗീസ്, രക്ഷാധികാരി അഡ്വ. കെ.സി. പൗലോസ്, ടി.ടി. വർഗീസ്, സി.വി. കുര്യാക്കോസ്, ലൈബ്രേറിയൻ വിൻസി ജോയ്, അദ്ധ്യാപകരായ അരുൺ അശോക്, എം. അനുപ്രിയ രാജ് എന്നിവർ നേതൃത്വം നൽകി.