പള്ളുരുത്തി: തൃപ്പൂണിത്തുറ നിയോജകമണ്ഡലം മുസ്ലിംലീഗ് മുൻ പ്രസിഡന്റ്‌ സിറാജുദ്ദീൻ രാജ അനുസ്മരണ സമ്മേളനം കോൺഗ്രസ് മുൻ ബ്ലോക്ക്‌ പ്രസിഡന്റ്‌ ബെയ്‌സിൽ മൈലന്തറ ഉദ്ഘാടനം ചെയ്തു. എം.എ. ഇക്ബാൽ അദ്ധ്യക്ഷനായി. എൻ.ആർ. ശ്രീകുമാർ, കെ.ടി. വിമലൻ, അംബരീഷൻ, കെ.എം. അബൂബക്കർ, വി.എ. ആഷിഖ്, കെ.ഐ. അക്ബർ, പി.യു. ഹംസ, അഷറഫ്, പി.യു. സിയാദ്, ബി.ജെ. ഫ്രാൻസിസ്, അബു താഹിർ, മൻസൂർ അഹമ്മദ്‌, എം.ടി. റഫീഖ് എന്നിവർ സംസാരിച്ചു.