മട്ടാഞ്ചേരി: വിദ്യാഭ്യാസ ഉപജില്ല സ്ക്കൂൾ ഗെയിംസ് ഗുസ്തിമത്സരം കൊച്ചിൻ ജിംനേഷ്യം ഗ്രൗണ്ടിൽ നടന്നു. പതിനാല് വയസിന് താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ ഫോർട്ടുകൊച്ചി സെന്റ് ജോൺ ഡി. ബ്രിട്ടോ സ്ക്കൂളിനാണ് ഒന്നാം നം. മട്ടാഞ്ചേരി ടി.ഡി ഹൈസ്ക്കൂൾ രണ്ടാംസ്ഥാനം നേടി. പതിനേഴ് വയസിന് താഴെയുള്ളവരുടെ വിഭാഗത്തിൽ പനയപ്പള്ളി എം.എം.ഒ വി.എച്ച്.എസ് സ്കൂൾ ഒന്നും ബ്രിട്ടോ സ്കൂൾ രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. പത്തൊമ്പത് വയസിന് താഴെയുള്ളവരുടെ വിഭാഗത്തിൽ ഫോർട്ടുകൊച്ചി എഡ്‌വേർഡ് മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്ക്കൂൾ ഒന്നും പള്ളുരുത്തി എസ്.ഡി.പി.വൈ സ്കൂൾ രണ്ടും സ്ഥാനക്കാരായി. പെൺകുട്ടികളുടെ വിഭാഗത്തിൽ എഡ്‌വേർഡ് മെമ്മോറിയൽ സ്കൂൾ ഒന്നും സെന്റ് മേരീസ് ആംഗ്ളോ ഇന്ത്യൻ ഹൈസ്കൂൾ രണ്ടുംസ്ഥാനം നേടി. ഷിബു ചാർലി, കെ.എ. അഫ്ഷർ, ലിയോ സേവ്യർ, എം.ഐ. നിയാസ്, ജോബ്സൺ തോമസ് എന്നിവർ സംസാരിച്ചു.