
കൊച്ചി: സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ തൊഴിലാളി മുന്നേറ്റം എന്ന മുദ്രാവാക്യം ഉയർത്തി ബി.എം.എസ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പദയാത്രക്ക് ഇന്ന് തുടക്കമാകും. കൊച്ചി കോർപ്പറേഷനിൽ എട്ട് ഉപമേഖലകളിലും 13 മുനിസിപ്പാലിറ്റികളിലും, 82 പഞ്ചായത്തുകളിലും പദയാത്ര നടക്കും. കോതമംഗലം മുനിസിപ്പാലിറ്റിയിൽ ഉൾപ്പെടെ ജില്ലയിലെ 13 ഇടങ്ങളിൽ പദയാത്ര നടക്കും. ഒക്ടോബർ 14 വരെ നീണ്ടുനിൽക്കുന്ന പരിപാടി രാവിലെ തുടങ്ങി വൈകിട്ട് അവസാനിക്കുന്ന തരത്തിലാണ് ക്രമീകരിച്ചിട്ടുള്ളതെന്ന് ബി.എം.എസ് ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലാ പ്രസിഡന്റ് സതീഷ് ആർ. പൈ, പി.വി. റെജി, സജിത്ത് ബോൾഗാട്ടി എന്നിവരും പങ്കെടുത്തു.