food
കളമശേരി നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടലുകളിൽ നിന്നും പിടികൂടിയ പഴകിയ ഭക്ഷണപദാർത്ഥങ്ങൾ.

കളമശേരി: നഗരസഭയിലെ ആരോഗ്യവിഭാഗം ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി നശിപ്പിച്ചു. ഇന്നലെ രാവിലെ ക്ലീൻസിറ്റി മാനേജർ കെ. വിൻസെന്റിന്റെയും സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ മാത്യൂസ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ അനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇടപ്പള്ളി ടോൾ, കൂനംതൈ, പത്തടിപ്പാലം, സൗത്ത് കളമശേരി തുടങ്ങിയ സ്ഥലങ്ങളിലെ ഹോട്ടലുകളിലായിരുന്നു പരിശോധന.

അൽഫാം, ചിക്കൻഫ്രൈ, ബീഫ്‌കറി, ചിക്കൻകറി തുടങ്ങിയ പഴകിയ ഭക്ഷണപദാർത്ഥങ്ങളാണ് പിടികൂടിയത്.

ഈമാസം രണ്ടാം തവണയാണ് ഹോട്ടലുകളിൽ പരിശോധന നടത്തുന്നത്.