uc

ആലുവ: ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൈവരിച്ച മികച്ച നേട്ടങ്ങളെ മുൻനിർത്തി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ എക്സലൻഷ്യ അവാർഡ് ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിന് ലഭിച്ചു. മന്ത്രി ഡോ. ആർ ബിന്ദുവിൽ നിന്നും പ്രിൻസിപ്പൽ ഡോ മിനി ആലീസ്, ഓട്ടോണമി എക്സിക്യൂട്ടീവ് ഓഫീസർ ഡോ. മഞ്ജു എം. ജോർജ്, കോളേജ് ഐക്യുഎസി കോ ഓർഡിനേറ്റർ ഡോ. സിമി പുഷ്പൻ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. മുൻ വർഷങ്ങളിൽ കോളേജ് കൈവരിച്ച മികച്ച നേട്ടങ്ങളെ തുടർന്നാണ് അവാർഡ് ലഭിച്ചിരിക്കുന്നത്. നാക്ക് എ പ്ലസ് പ്ലസ്, എൻ.ഐ.ആർ.എഫ്. പട്ടികയിൽ 96-ാം സ്ഥാനം, കെ.ഐ.ആർ.എഫ് റാങ്കിംഗിൽ 12-ാം സ്ഥാനം തുടങ്ങിയവയാണ് പ്രധാന നേട്ടങ്ങൾ.