
ആലുവ: ഉന്നതവിദ്യാഭ്യാസ രംഗത്തെ മികച്ചപ്രവർത്തനങ്ങൾക്ക് നൽകിവരുന്ന മിനിസ്റ്റേഴ്സ് എക്സലൻസ് അവാർഡിന് ആലുവ സെന്റ് സേവ്യേഴ്സ് കോളേജ് അർഹമായി. മന്ത്രി കെ. ബിന്ദുവിൽ നിന്ന് പ്രിൻസിപ്പൽ ഡോ. മിലൻ ഫ്രാൻസ് അവാർഡ് ഏറ്റുവാങ്ങി. നാക് അക്രഡിറ്റേഷൻ അഞ്ചാം സൈക്കിൾ പിന്നിട്ട ഇന്ത്യയിലെ ആദ്യ കോളേജ്, അഞ്ചാം സൈക്കിളിൽ 3.68 പോയന്റുകളോടെ എ പ്ളസ് പ്ളസ് ഗ്രേഡ് നേടുന്ന ആദ്യ കോളേജ് എന്നീ യോഗ്യതകൾ മുൻനിർത്തിയാണ് എക്സലൻസ് അവാർഡ് ലഭിച്ചത്. ഇൻസ്റ്റിറ്റ്യൂഷൻ ഇന്നോവേഷൻ റാങ്കിംഗിൽ തുടർച്ചയായ നാലുവർഷങ്ങളിൽ മികച്ച ഗ്രേഡായ ഫോർ സ്റ്റാർ റേറ്റിംഗ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.