ഏലൂർ നഗരസഭയിലെ മുതിർന്ന പൗരന്മാർക്കുള്ള കട്ടിലുകളുടെ വിതരണ ഉദ്ഘാടനം ചെയർ പേഴ്സൺ എ.ഡി. സുജിൽ നിർവഹിക്കുന്നു
കളമശരി: ഏലൂർ നഗരസഭയിലെ മുതിർന്ന പൗരൻമാർക്ക് കട്ടിലുകൾ വിതരണംചെയ്തു. വാർഡ്സഭയിൽനിന്ന് തിരഞ്ഞെടുത്ത 120 പേർക്കാണ് നൽകിയത്. ചെയർപേഴ്സൺ എ.ഡി. സുജിൽ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ ജയശ്രീ സതീഷ്, കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.