aanikkadu-van

മൂവാറ്റുപുഴ: ആനിക്കാട് ചിറപ്പടിയിൽ വ്യാപാര സ്ഥാപനത്തിനും പിക്കപ്പ് വാനിനും തീപിടിച്ച് അപകടം. തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് ആനിക്കാട് സ്വദേശി ഷിയാസിന്റെ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനത്തിനും സ്ഥാപനത്തിന് സമീപം നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിനും തീപിടിച്ചത്. പ്രദേശവാസികൾ മൂവാറ്റുപുഴ ഫയർഫോഴ്സിൽ അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. പിക്കപ്പ് വാനിന്റെ പിൻഭാഗവും കടയുടെ പകുതി ഭാഗവും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ദുരൂഹത ഉണ്ടെന്നാണ് ഉടമയുടെ ആരോപണം.