
കളമശേരി: കളമശേരി നഗരസഭാ ഭരണത്തിനെതിരെ സി.പി. എം സംസ്ഥാന കമ്മിറ്റിയംഗം സി. എം. ദിനേശ് മണി കുറ്റപത്രം പ്രകാശിപ്പിച്ച് കുറ്റപത്രസമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കളമശേരിയിൽ ലൈഫ് പദ്ധതിയിൽ ഒരു വീടു പോലും വച്ച് നൽകിയിട്ടില്ല. മാലിന്യ സംഭരണത്തിൽ നഗ്നമായ അഴിമതിയാണ് നടക്കുന്നത്. നഗരസഭയിൽ നിർമ്മിച്ച ബസ് ടെർമിനലും ഇൻഡോർ സ്റ്റേഡിയവും ഉപയോഗശൂന്യമായ നിലയിലാണ്. കളമശേരിയിലെ ഭരണക്കാർ അഴിമതിയുടെ സാദ്ധ്യതയന്വേഷിക്കുകയാണെന്ന് കുറ്റപത്രത്തിൽ പറഞ്ഞു. കെ. എം. ഇസ്മയിൽ അദ്ധ്യക്ഷനായി. കെ. ബി . വർഗീസ്, വി. എ. സക്കീർ ഹുസൈൻ, ഹെൻറി സീമന്തി, എസ്. രമേശൻ തുടങ്ങിയവർ സംസാരിച്ചു. കുറ്റപത്രം നഗരസഭാ സെക്രട്ടറിക്ക് നൽകി.