കൊച്ചി: വല്ലാർപാടത്തമ്മയുടെ തിരുനാളിന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ഫ്രാൻസിസ് കല്ലറക്കൽ കൊടിയേറ്റി. 24ന് സമാപിക്കും. കൊടിയേറ്റത്തിനുശേഷം ബിഷപ്പ് ഡോ. ഫ്രാൻസിസ് കല്ലറക്കലിന്റെ മുഖ്യ കാർമികത്വത്തിൽ ദിവ്യബലി നടന്നു. ഡോ. സ്റ്റാൻലി മാതിരപ്പിള്ളി വചനപ്രഘോഷണം നടത്തി.
ഒക്ടോബർ ഒന്നിനാണ് എട്ടാമിടം. പള്ളിപ്പറമ്പിൽ ആന്റണി ഗൊൺസ്ലാവസാണ് പ്രസുദേന്തി.
ബസിലിക്ക റെക്ടർ ഫാ. ജെറോം ചമ്മിണിക്കോടത്ത്, സഹവികാരിമാരായ ഫാ. ആന്റണി ഷൈൻ കാട്ടുപ്പറമ്പിൽ, ഫാ. ജിബു വർഗീസ് തൈത്തറ, ഫാ. മിക്‌സൺ റാഫേൽ പുത്തൻപറമ്പിൽ എന്നിവർ തിരുനാളാഘോഷത്തിന് നേതൃത്വം നൽകും.