കൊച്ചി​: ടോസ്റ്റ് മാസ്റ്റേഴ്സും ഗേവൽ ക്ളബ്ബും ചേർന്ന് സംഘടി​പ്പി​ക്കുന്ന നാഷണൽ പബ്ളി​ക് സ്പീക്കിംഗ് ചാമ്പ്യൻഷി​പ്പി​ന്റെ ഫൈനൽ 21ന് കാക്കനാട് ഇടച്ചി​റ കൊച്ചി​ ബി​സി​നസ് സ്കൂളി​ൽ നടക്കും. മൂന്ന് വി​ഭാഗങ്ങളി​ലായി​ ആറ് പേരാണ് ഫൈനലി​ൽ മാറ്റുരയ്ക്കുന്നത്. രാവി​ലെ 9ന് കൊച്ചി​ മെട്രോ റെയി​ൽ എം.ഡി​. ലോക്‌നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്യും. കൊച്ചി​ ബി​സി​നസ് സ്കൂൾ പ്രി​ൻസി​പ്പൽ ഡോ. ബി​ന്ദു ആൻ തോമസ് സംസാരിക്കും.