khra
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ എറണാകുളം ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷവും കെ.എച്ച്.ആർ.എ സുരക്ഷാ ഫണ്ട് വിതരണവും അസിസ്റ്റന്റ് ജില്ലാകളക്ടർ പാർവതി ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ രക്ഷാധികാരി സി.ജെ. ചാർളി, പ്രസിഡന്റ് ടി.ജെ. മനോഹരൻ, സംസ്ഥാന ജനറൽസെക്രട്ടറി ജി. ജയപാൽ, ജില്ലാ ട്രഷറർ സി.കെ. അനിൽ, ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെ. പാർത്ഥസാരഥി സംസ്ഥാന വൈസ് പ്രസിഡന്റ് അസീസ്, ജില്ലാ സെക്രട്ടറി കെ.ടി. റഹിം തുടങ്ങിയവർ സമീപം

കൊച്ചി: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റി ഓണാഘോഷവും കെ.എച്ച്.ആർ.എ സുരക്ഷാ ഫണ്ട് വിതരണവും നടത്തി. എറണാകുളം എം.ജി റോഡിലെ കെ.എച്ച്.ആർ.എ ഭവനിൽ നടന്ന ചടങ്ങ് അസിസ്റ്റന്റ് ജില്ലാ കളക്ടർ പാർവതി ഗോപകുമാർ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ഹോട്ടലുടമകളുടെയും ജീവനക്കാരുടെയും കുടുംബസുരക്ഷയ്‌ക്കായി സംഘടന ആരംഭിച്ച കെ.എച്ച്.ആർ.എ സുരക്ഷാ പദ്ധതിയിൽ അംഗമായിരിക്കെ മരിച്ച മൂന്ന് അംഗങ്ങളുടെ കുടുംബത്തിന് 30 ലക്ഷം രൂപ അസിസ്റ്റന്റ് കളക്ടർ കൈമാറി.

ജില്ലാ പ്രസിഡന്റ് ടി.ജെ. മനോഹരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയപാൽ ഓണസന്ദേശം നൽകി. സംസ്ഥാന വൈസ് പ്രസിഡന്റ് അസീസ് മൂസ, സംസ്ഥാന സെക്രട്ടറി അബ്ദുൾ സമദ്, ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെ. പാർത്ഥസാരഥി, ജില്ലാ വൈസ് പ്രസിഡന്റുമാരായ വി.എ. അലി, ബൈജു.പി. ഡേവീസ് തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി കെ.ടി. റഹിം സ്വാഗതവും, ജില്ലാ ട്രഷറർ സി.കെ. അനിൽ നന്ദിയും രേഖപ്പെടുത്തി.