sanu
എം.കെ.സാനു എഴുതിയ 'മനുഷ്യത്വത്തിന്റെ മാർഗത്തിൽ’ എന്ന പുസ്തകം സംഗീതനാടകഅക്കാഡമി മുൻ സെക്രട്ടറി ഡോ. പി.വി കൃഷ്ണൻനായർക്ക് നൽകി പ്രൊഫ. എം. തോമസ് മാത്യു പ്രകാശനം ചെയ്യുന്നു

കൊച്ചി: പ്രൊഫ. എം.കെ. സാനു ഏറ്റവുമൊടുവിൽ എഴുതിയ 'മനുഷ്യത്വത്തിന്റെ മാർഗത്തിൽ’ എന്ന പുസ്തകത്തിന്റെ പ്രകാശനം ചാവറ കൾച്ചറൽ സെന്ററിൽ നടന്നു. മനുഷ്യത്വത്തിന്റെ പടവുകളിലേക്കുള്ള അന്വേഷണമാണ് മനുഷ്യനെ മനുഷ്യനാക്കി മാറ്റുന്നതെന്നും കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും കടന്നുപോകലാണ് പുസ്തകത്തിലൂടെ പ്രൊഫ. സാനു വിവക്ഷിക്കുന്നതെന്നും പ്രകാശനം നിർവഹിച്ച പ്രൊഫ. എം. തോമസ് മാത്യു പറഞ്ഞു. സംഗീതനാടക അക്കാഡമി മുൻ സെക്രട്ടറി ഡോ. പി.വി. കൃഷ്ണൻനായർ പുസ്തകം ഏറ്റുവാങ്ങി. പ്രവാസി വ്യവസായി വാസു അയിലക്കാടിന്റെ ജീവിതം പ്രമേയമാക്കിയതാണ് പുസ്തകം.

ഫാ. അനിൽ ഫിലിപ്പ് അദ്ധ്യക്ഷനായി.

ഗ്രീൻ ബുക്‌സ് മാനേജിംഗ് ഡയറക്ടർ ഇ.കെ. നരേന്ദ്രൻ, ഷീബ അമീർ, സി.ഐ.സി.സി ജയചന്ദ്രൻ, രഞ്ജിത്ത് സാനു, വാസു അയിലക്കോട്, പി.ജെ. ചെറിയാൻ എന്നിവർ സംസാരിച്ചു. ഷാജി എൻ കരുൺ സംവിധാനം ചെയ്ത എം.കെ. സാനുവിന്റെ ജീവിതം ചിത്രീകരിക്കുന്ന ഡോക്യുമെന്ററി ‘പ്രാണ’ യുടെ പ്രദർശനം നടന്നു. പ്രൊഫ. സാനുവിന്റെ മക്കളായ രഞ്ജിത്ത് സാനു, ഹാരിസ്, ഗീത, രേഖ, സീത എന്നിവരും പ്രിവ്യൂ കാണാനെത്തി.