bdjs
ബി.ഡി.ജെ.എസ് എറണാകുളം നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക സംഗമം സംസ്ഥാന ജനറൽ സെക്രട്ടറി എ.ബി. ജയപ്രകാശ് ഉദ്ഘാടനം ചെയ്യുന്നു. കെ. കെ.പീതാംബരൻ, ശ്രീകുമാർ തട്ടാരത്ത് സുജിത്ത് പള്ളുരുത്തി തുടങ്ങിയവർ സമീപം

കൊച്ചി: കേരളത്തിലെ പൊലീസ് സ്റ്റേഷനുകളിൽ കാലാകാലങ്ങളായി നടന്നുവരുന്ന ലോക്കപ്പ് മർദ്ദനങ്ങളെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തി കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ഭാരത് ധർമ്മ ജനസേന സംസ്ഥാന ജനറൽ സെക്രട്ടറി എ.ബി. ജയപ്രകാശ് ആവശ്യപ്പെട്ടു. എറണാകുളം നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തകസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡന്റ് കെ.കെ.പീതാംബരൻ അദ്ധ്യക്ഷനായി​.

സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം ശ്രീകുമാർ തട്ടാരത്ത് സംഘടനാസന്ദേശം നൽകി. സിറ്റി ജില്ലാ പ്രസിഡന്റ് സുജിത്ത് പള്ളുരുത്തി മുഖ്യപ്രഭാഷണം നടത്തി. മഹിളാസേന ജില്ലാ പ്രസിഡന്റ് ബീന ന്ദകുമാർ, മഹിളാസേനാ മണ്ഡലം പ്രസിഡന്റ് വാസന്തി, പി.ഐ. തമ്പി, സതീഷ്‌കുമാർ കുളങ്ങര, മണ്ഡലം വൈസ് പ്രസിഡന്റ് ഗിരീഷ് തമ്പി , ജനറൽ സെക്രട്ടറി ബിജു കെ.ഗോപി എന്നിവർ സംസാരി​ച്ചു.

ആദ്യകാല പ്രവർത്തകരായ വിജയൻ നെരിശാന്തറ, വി.ജെ. സോജൻ ചേരാനല്ലൂർ, സതീഷ്‌കുമാർ കുളങ്ങര അയ്യപ്പൻകാവ്, രാജമ്മ അയ്യപ്പൻ കീർത്തിനഗർ, പി.ഐ. തമ്പി കലൂർ, പി.പി. ബിന്ദു വടുതല, രേഖ ഓമനക്കുട്ടൻ കുറുപ്പംചിറ തുടങ്ങിയവരെ പൊന്നാട അണിയിച്ച് ആദരിച്ചു.