
പെരുമ്പാവൂർ:സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യത്തിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സ്ത്രീ ക്യാമ്പയിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം കിഴില്ലം ജനകീയാരോഗ്യ കേന്ദ്രത്തിൽ പഞ്ചായത്ത് പ്രസിഡന്റ്
എൻ.പി. അജയകുമാർ നിർവഹിച്ചു. ആരോഗ്യമുള്ള സ്ത്രീ - ശക്തമായ സമൂഹം എന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ച പരിപാടി 16 മുതൽ 2026 മാർച്ച് 8 വരെ നീണ്ടുനിൽക്കും. പരിപാടിയുടെ ഭാഗമായി വിവിധ സ്ത്രീ ക്ലിനിക്കുകൾ, അയൽക്കൂട്ട സ്ത്രീ ക്യാമ്പുകൾ, വിഗ്ദ്ധ പരിശോധനാ ക്യാമ്പുകൾ, ചികിത്സ, ബോധവത്കരണപ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിക്കും. കീഴില്ലം ജനകീയ ആരോഗ്യ കേന്ദ്രത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോ. അഖില ബീഗം, വാർഡ് മെമ്പർ മിനി ജോയ് എന്നിവർ സംസാരിച്ചു.