കൊച്ചി: കെ.എസ്.യു പ്രവർത്തകരെ തീവ്രവാദികൾക്ക് സമാനമായി കൈകാര്യംചെയ്യുന്ന കേരളത്തിലെ പൊലീസിന്റെ ഗുണ്ടായിസം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു ജില്ലാ കമ്മിറ്റി നടത്തിയ കമ്മിഷണർ ഓഫീസ് മാർച്ചിൽ സംഘർഷം. പരിക്കേറ്റ ജനറൽ സെക്രട്ടറി മുബാസ് ഓടക്കലിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജില്ലാ പ്രസിഡന്റ് കെ.എം. കൃഷ്ണലാൽ, സംസ്ഥാന ഭാരവാഹികളായ ആൻ സെബാസ്റ്റ്യൻ, മിവ ജോളി, ജില്ലാ ഭാരവാഹികളായ, അമർ മിഷാൽ, മോൻസി കോട്ടപ്പുറം, ആഷിൻ പോൾ, അസിൽ ജബ്ബാർ, സഫ്വാൻ സി ബി, ഡേവിസ് പയസ് തുടങ്ങിയവരെ റിമാൻഡ് ചെയ്തു. ജലപീരങ്കി ഉപയോഗിച്ചിട്ടും പിരിഞ്ഞുപോകാത്തവരെ അറസ്റ്റുചെയ്തുനീക്കി.
ഡി.സി,സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എം. കൃഷ്ണലാൽ അദ്ധ്യക്ഷനായി.