കൊച്ചി: മുനിസിപ്പൽ കോർപ്പറേഷന്റെ കീഴിലുള്ള ഇടപ്പള്ളി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ കോർപ്പറേഷൻ ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 50ലക്ഷംരൂപ ചെലവിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച കമ്പ്യൂട്ടർലാബ് മേയർ അഡ്വ.എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ വിദ്യാഭ്യാസകമ്മിറ്റി ചെയർപേഴ്‌സൺ വി.എ. ശ്രീജിത്ത് അദ്ധ്യക്ഷനായി. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ സി.എ. ഷക്കീർ, സി.ഡി. വത്സലകുമാരി, സീന, വർക്കിംഗ് ഗ്രൂപ്പ് ചെയർപേഴ്‌സൺ അഡ്വ. ദിപിൻ ദിലീപ്, കൗൺസിലർ ദീപാവർമ, ആർ.ഡി.ഡി ടി ജെ. സതീഷ്, ഹെഡ്മിസ്ട്രസ് വി.വി. മിനിമോൾ, പി.ടി.എ പ്രസിഡന്റ് കെ. സുരേഷ്ബാബു, ഉണ്ണിക്കൃഷ്ണൻ, ടി.എസ്. അഗസ്റ്റിന, കൗൺസിലർ ശാന്ത, പ്രിൻസിപ്പൽ എ. ശങ്കരനാരായണൻ എന്നിവർ സംസാരിച്ചു.