
പള്ളുരുത്തി: ഇടക്കൊച്ചി കണ്ണങ്ങാട്ട് റോഡിൽ സെന്റ് മേരീസ് പള്ളിക്ക് സമീപം താമസിക്കുന്ന വാത്തുവീട്ടിൽ വി.ജെ.തോമസ് (ടോമി , 68) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുള്ളതായി സംശയിക്കുന്നു. കഴിഞ്ഞ ശനിയാഴ്ച തൊട്ടടുത്ത വീട്ടിൽ നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുത്തിരുന്നു. ഭാര്യയുടെ മരണശേഷം ഒറ്റയ്ക്കാണ് താമസം. ഏക മകളെ വിവാഹം ശേഷം വിദേശത്താണ്. ഇടക്കൊച്ചി - മട്ടാഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ കണ്ടക്ടറായി ജോലി ചെയ്യുകയായിരുന്നു. സംസ്കാരം ഇന്ന് 2.30 ന് ഇടക്കൊച്ചി സെന്റ്.മേരീസ് പള്ളി സെമിത്തേരിയിൽ . ഭാര്യ: പരേതയായ മേരി. മകൾ: ഷാറോൺ, മരുമകൻ: ബ്രൈറ്റൻ.