അങ്കമാലി: വളർത്തുപൂച്ചകളെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചതിന് അയൽവാസിക്കെതിരെ പൊലീസ് കേസെടുത്തു. അങ്കമാലി തുറവൂർ പുല്ലാനി പാലിശേരി നമ്പ്യാട്ടുവീട്ടിൽ പത്മകുമാറിന്റെ വീട്ടിലെ രണ്ട് പൂച്ചകളെ അയൽവാസി എയർഗൺ ഉപയോഗിച്ച് വെടിവച്ചെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഷാജു ജോസഫിനെതിരെ അങ്കമാലി പൊലീസ് കേസെടുത്തു. ഇയാൾ മുൻ സൈനികനാണ്. പൂച്ചകൾക്ക് വിദഗ്ദ്ധചികിത്സ നൽകി. ഒരു പൂച്ച അപകടനില തരണംചെയ്തെങ്കിലും രണ്ടാമത്തെ പൂച്ചയുടെ നില ഗുരുതരമാണ്.