
കൊച്ചി: വരാപ്പുഴ അതിരൂപതാംഗവും വള്ളുവള്ളി അമലോത്ഭവമാതാ പള്ളിവികാരിയുമായ ഫാ.ജോളി തപ്പലോടത്ത് (54) നിര്യാതനായി. സംസ്‌കാരം 18ന് രാവിലെ 10ന് ചിറ്റൂർ തിരുക്കുടുംബ ദേവാലയത്തിൽ. ഇന്ന് ഉച്ചയ്ത്ത് 2ന് ലൂർദ് ആശുപത്രിയിലും ഉച്ചയ്ക്ക് 3.30 മുതൽ രാത്രി 7 വരെ വള്ളുവള്ളി അമലോത്ഭവമാതാ ദേവാലയത്തിലും പൊതുദർശനം. വൈകിട്ട് 4ന് ദിവ്യബലി. രാത്രി 8മുതൽ ചിറ്റൂരിൽ ജോളിയച്ചന്റെ ഭവനത്തിൽ അന്ത്യോപചാരം അർപ്പിക്കും.18ന് രാവിലെ 8 മുതൽ ചിറ്റൂർ തിരുക്കുടുംബ ദേവാലയത്തിൽ പൊതുദർശനം. രാവിലെ 10ന് ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപറമ്പിലിന്റെ മുഖ്യകാർമ്മികത്വത്തിൽ മൃതസംസ്‌കാര ദിവ്യബലി.