union-bank

കൊച്ചി : കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപ്പു സാമ്പത്തിക വർഷത്തെ കീർത്തി പുരസ്‌കാരം യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യയ്ക്ക് ലഭിച്ചു. ഔദ്യോഗിക ഭാഷ നടപ്പാക്കൽ, മികച്ച ഹൗസ് മാഗസിൻ യൂണിയൻ ശ്രീജൻ എന്നീ രണ്ട് വിഭാഗങ്ങളിലാണ് പുരസ്‌കാരം.
ഹൗസ് മാഗസിൻ വിഭാഗത്തിലെ ഒന്നാം സമ്മാനമായ കീർത്തി പുരസ്‌കാരം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സമ്മാനിച്ചു. ഗുജറാത്തിലെ ഗാന്ധിനഗറിൽ നടന്ന അഞ്ചാമത് അഖിലേന്ത്യ ഔദ്യോഗിക ഭാഷാ സമ്മേളനത്തിൽ ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ നിതേഷ് രഞ്ജൻ അവാർഡ് ഏറ്റുവാങ്ങി.
2024-25 വർഷത്തിൽ മികച്ച ഔദ്യോഗിക ഭാഷാ നിർവഹണത്തിനുള്ള കീർത്തി പുരസ്‌കാരം കേന്ദ്ര നിയമ സഹമന്ത്രി അർജുൻ റാം മേഘ്‌വാളും രാജ്യസഭ അംഗം ദിനേശ് ശർമ്മയും ചേർന്ന് സമ്മാനിച്ചു.

ബാങ്കിന്റെ ഹ്യൂമൻ റിസോഴ്‌സസ് ചീഫ് ജനറൽ മാനേജർ സുരേഷ് ചന്ദ്ര തേലി അവാർഡ് ഏറ്റുവാങ്ങി.
ഹിന്ദി ഭാഷ ഫലപ്രദമായി നടപ്പിലാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി മന്ത്രാലയങ്ങൾ, വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ബാങ്കുകൾ, കോർപ്പറേഷനുകൾ, ജേണലുകൾ എന്നിവയ്ക്ക് നൽകുന്ന ഏറ്റവും ഉയർന്ന അവാർഡാണ് രാജ്ഭാഷ കീർത്തി പുരസ്‌കാരം.
@2047 വികസിത ഇന്ത്യ എന്ന ആശയത്തിൽ ബാങ്ക് പ്രസിദ്ധീകരിച്ച യൂണിയൻ ഭാഷാ വൈഭവ് എന്ന പുസ്തകവും @2047 വികസിത ഇന്ത്യ എന്ന ആശയത്തിൽ ബാങ്കുകളുടെ പങ്കും വിശിഷ്ടാതിഥികൾ പുറത്തിറക്കി.