കളമശേരി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിൽ ഇന്ന് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കരിദിനം ആചരിക്കും. എച്ച്.ആർ മാനേജുമെന്റിന്റെ തൊഴിലാളിവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചും രാസവള നിർമ്മാണത്തിന് അസംസ്കൃത വസ്തുക്കൾ കരുതുന്നതിനുള്ള കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കെടുകാര്യസ്ഥത ഉത്പാദനത്തെ പ്രതിസന്ധിയിലാക്കുന്നു. തൊഴിൽ അവസരങ്ങൾ നഷ്ടപ്പെടുത്തുന്നു. പുതിയ പ്രൊജക്ടുകളുടെ കാലതാമസം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. രാവിലെ 7.30ന് നടക്കുന്ന യോഗത്തിൽ കെ. ചന്ദ്രൻപിള്ള, കെ.എസ്. അരുൺകുമാർ, കെ. കെ. അഷ്റഫ് തുടങ്ങിയവർ സംസാരിക്കും.