തൃക്കാക്കര: മണ്ഡലത്തിലെ എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ, ഹയർ സെക്കൻഡറി പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ പി.ടി. തോമസ് എഡ്യൂക്കേഷണൽ എക്‌സലൻസ് അവാർഡ് നൽകി ആദരിക്കും. 21ന് ഉച്ചയ്ക്ക് രണ്ടിന് കാക്കനാട് രാജഗിരി എൻജിനിയറിംഗ് കോളേജിലെ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. ഉമ തോമസ് അദ്ധ്യക്ഷയാകും. സിനിമാതാരങ്ങളായ മഞ്ജു വാര്യർ, രമേശ് പിഷാരടി എന്നിവർ പങ്കെടുക്കും.