കൊച്ചി: ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318സിയുടെ നേതൃത്വത്തിൽ അമൃത ആശുപത്രിയുമായി സഹകരിച്ച് എറണാകുളം സെന്റ് തെരേസാസ് കോളേജിൽ ഇന്ന് രക്തദാനക്യാമ്പ് സംഘടിപ്പിക്കും. ലയൺസ് ഗവർണർ കെ.ബി. ഷൈൻകുമാർ രാവിലെ 9.30ന് ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ഡോ. അനു ജോസഫ് അദ്ധ്യക്ഷയാകും.