അങ്കമാലി: അഖിലേന്ത്യ വോളീബാൾ ടൂർണ്ണമെന്റിന് അങ്കമാലി വീണ്ടും വേദിയാകുന്നു. അങ്കമാലി സ്പോട്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 1 മുതൽ 8 അങ്കമാലി കിങ്കിണി ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ ടൂർണ്ണമെന്റ് നടക്കും .സ്വാഗത സംഘ രൂപീകരണ യോഗം 21 ന് ഉച്ചയ്ക്ക് 3 ന് അങ്കമാലി രുക്മിണി ഹോട്ടൽ ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് പി.ജെ. ജോയിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്നമെന്ന് സെക്രട്ടറി ഡേവീസ് പാത്താടൻ അറിയിച്ചു