അങ്കമാലി: ജീവധാര ഫൗണ്ടേഷന്റെ നേതൃത്വത്തിൽ 2026 ജനുവരി 11 ന് രണ്ടാമത് അങ്കമാലി മാരത്തൺ നടക്കും. ജങ്ങളിൽ വ്യായാമത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുക , മയക്കുമരുന്നിന്റെ വ്യാപനവും ഉപയോഗവും കുറക്കുക എന്നീ ലക്ഷ്യത്തോടെ നടക്കുന്ന മാരത്തൺ '26 ന്റെ സംഘാടക സമിതി യോഗം ഇന്ന് ഉച്ചയ്ക്ക് നാലിന് ജീവധാര ഓഫീസിൽ നടക്കും.