കൊച്ചി: അമൃത ആശുപത്രിയിലെ ജെറിയാട്രിക്‌സ് വിഭാഗം അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് 25ന് മുതിർന്ന പൗരന്മാർക്കായി സൗജന്യ ആരോഗ്യഅവബോധ ക്ലാസ് സംഘടിപ്പിക്കും. ആരോഗ്യകരമായ വാർദ്ധക്യം, മറവിരോഗങ്ങൾ, മാനസികാരോഗ്യം, ഫിസിയോ തെറാപ്പി, വയോജനങ്ങൾക്കായുള്ള പ്രതിരോധ കുത്തിവയ്പ്പുകൾ എന്നിവയെക്കുറിച്ചാണ് ക്ലാസ്. രജിസ്‌ട്രേഷന് ഫോൺ: 9633244602.