samvadam
കാര്യവിചാര സദസിന്റെ അഭിമുഖത്തിൽ നടന്ന സെമിനാർ കേരള ടാക്സ് പ്രൊഫഷണൽ അസ്സോസിയേഷൻ പ്രസിഡൻ്റ് സാൻജോ പി .ജോസഫ്

അങ്കമാലി: ജി.എസ്.ടി ടാക്സ് ഇളവുകൾ സംസ്ഥാന സർക്കാരിനെയും ജനങ്ങളെയും എങ്ങനെ ബാധിക്കും എന്ന വിഷയത്തിൽ അങ്കമാലി കാര്യവിചാര സദസ് സെമിനാർ നടത്തി. കേരള ടാക്സ് പ്രൊഫഷണൽ അസോസിയേഷൻ പ്രസിഡന്റ് സാൻജോ പി. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. പോൾ പഞ്ഞിക്കാരൻ അദ്ധ്യക്ഷനായി. അഡ്വ. എ.ജെ. ബെന്നി ഉദ്ഘാടനം ചെയ്തു. നികുതിയിളവ് വിപണിയെ സജീവമാക്കുമെന്ന് സെമിനാറിൽ അഭിപ്രായം ഉയർന്നു. അഡ്വ. തങ്കച്ചൻ വെമ്പിളിയത്ത്, ജോർജ് സ്റ്റീഫൻ, അഡ്വ. തങ്കച്ചൻ വർഗീസ്, കെ.കെ. ജോഷി, എച്ച്. വിൽഫ്രഡ്, കെ.കെ. സുരേഷ്, വർഗീസ് പരിയാടൻ, ടോം വർഗീസ്, ചെറിയാൻ മാഞ്ഞൂരാൻ, റോജിൻ ദേവസി എന്നിവർ പ്രസംഗിച്ചു.