വൈപ്പിൻ : നാഷണൽ ഹൈവേ നിർമ്മാണത്തിനായി പുതുവൈപ്പ് എൽ.എൻ. ജി. പ്രദേശത്ത് നിന്ന് മണൽ കൊണ്ടു പോകുന്ന വാഹനങ്ങൾ പരിശോധിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് (എസ്) സംസ്ഥാന സെക്രട്ടറി ആന്റണി സജി ഞാറക്കൽ പൊലീസിന് പരാതി നൽകി. വൈകിട്ട് മുതൽ പുലർച്ചെവരെ നൂറോളം വാഹനങ്ങളിലാണ് മണൽ കൊണ്ടു പോകുന്നത്. ഒരുദിവസം 20 ലോഡുകൾക്ക് മാത്രമെ പെർമിറ്റ് നൽകിയിട്ടുള്ളൂവെന്നും ഇതിന്റെ മറവിലാണ് പെർമിറ്റിന്റെ അഞ്ച് ഇരട്ടി ലോഡുകൾ കടത്തുന്നതെന്നും പരാതിയുണ്ട്. മാത്രമല്ല, പല വാഹനങ്ങൾക്കും നമ്പർ പ്ലേറ്റ് ഇല്ല. അന്യ സംസ്ഥാനക്കാരാണ് വാഹനങ്ങൾ ഓടിക്കുന്നത്. അതിവേഗതയിലുള്ള ഓട്ടത്തിനിടയിൽ വണ്ടികളിൽ നിന്ന് മണൽ റോഡിൽ വീണ് ടൂവീലറുകളിൽ സഞ്ചരിക്കുന്നവർക്ക് അപടകമുണ്ടാകുന്ന സ്ഥിതിയുമുണ്ട്.