1
ഇടക്കൊച്ചി ഗവ. ഹൈസ്‌കൂളിൽ കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം മേയർ അഡ്വ. എം. അനിൽകുമാർ നിർവഹിക്കുന്നു

പള്ളുരുത്തി: ഇടക്കൊച്ചി ഗവ. ഹൈസ്‌കൂളിൽ കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം മേയർ അഡ്വ. എം. അനിൽകുമാർ നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എ. ശ്രീജിത്ത് അദ്ധ്യക്ഷനായി. അഭിലാഷ് തോപ്പിൽ, സീന, വത്സലകുമാരി, സി.എൻ. രഞ്ജിത്, ജീജ ടെൻസൻ, ലൈലദാസ്, അജിത അനീഷ്, മഞ്ജുഷ, കെ.വി. ബൈജു, കെ.പി. പ്രതീഷ്, അലോന മരിയ എന്നിവർ സംസാരിച്ചു. ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ ചെലവഴിച്ച് കൊച്ചി നഗരസഭയാണ് അത്യാധുനിക സൗകര്യങ്ങളോടെയാണ് ലാബ് സജ്ജീകരിച്ചിട്ടുള്ളത്. 36 ലാപ്ടോപ് കംപ്യൂട്ടർ, സി.സി.ടിവി ക്യാമറകൾ, ശീതീകരണ സംവിധാനം, സൗണ്ട് സിസ്റ്റം, പ്രൊജക്ടർ എന്നിവ ലാബിൽ സജ്ജീകരിച്ചിട്ടുണ്ട്.