mullappally-krishnan
മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി

പറവൂർ: വെളിയത്തുനാട് തന്ത്രവിദ്യാപീഠം പ്രസിഡന്റായി മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി, സെക്രട്ടറിയായി തിയ്യന്നൂർ ശങ്കരനാരായണ പ്രമോദ്, ട്രഷററായി എൻ. ബാലമുരളി എന്നിവരെ തിരഞ്ഞെടുത്തു. മണ്ണാറശാല സുബ്രഹ്മണ്യൻ നമ്പൂതിരി (കുലപതി), എം.പി. സുബ്രഹ്മണ്യ ശർമ്മ (വർക്കിംഗ് പ്രസിഡന്റ്), കാവനാട് പരമേശ്വരൻ, ഇരിവൽ കൃഷ്ണദാസ് വാഴുന്നവർ (വൈസ് പ്രസിഡന്റുമാർ), രമേശൻ ഭട്ടതിരി, പി.എസ്. മനോജ് കുമാർ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.

വാർഷിക പൊതുയോഗത്തിൽ പ്രസിഡന്റ് ആമേട വാസുദേവൻ നമ്പൂതിരി അദ്ധ്യക്ഷനായി. സെക്രട്ടറി എം.പി.എസ്, ശർമ്മ, പ്രൊഫ. പി.എം. ഗോപി, വി.കെ. വിശ്വനാഥൻ, എം. ശ്രീഹർഷൻ എന്നിവർ സംസാരിച്ചു.