മുളന്തുരുത്തി: മുളന്തുരുത്തി വിശ്വകർമ്മ സഭയുടെ നേതൃത്വത്തിൽ വിശ്വകർമ്മ ദിനമാചരിച്ചു. രാവിലെ വിശ്വകർമ്മ ദേവപൂജയും പതാക ഉയർത്തലും നടത്തി. തുടർന്ന് നടന്ന യോഗത്തിൽ സഭ പ്രസിഡന്റ് എൻ.എസ്. അശോകൻ അദ്ധ്യക്ഷനായി. സെക്രട്ടറി പി.എ. രാജേഷ്, രക്ഷാധികാരി എം.എൻ. കിഷോർ, ബിജു മാനയിൽ, ധനലക്ഷ്മി, സുരേഷ്ബാബു, അനിൽ എന്നിവർ സംസാരിച്ചു. പ്രസാദ വിതരണവുമുണ്ടായിരുന്നു.