കാഞ്ഞിരമറ്റം: സംസ്ഥാനത്ത് ആശങ്ക പരത്തി വ്യാപകമായിക്കൊണ്ടിരിക്കുന്ന മസ്തിഷ്കജ്വരത്തെ പ്രതിരോധിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കു് ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി . ഗ്രാമപഞ്ചായത്തും കീച്ചേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററും ഒന്നിച്ചുചേർന്നാണ് പ്രതിരോധപ്രവർത്തനങ്ങൾ. വാർഡുതലങ്ങളിൽ മെമ്പർമാരുടെ നേതൃത്വത്തിൽ ബോധവത്കരണക്ലാസ് സംഘടിപ്പിക്കും. കുടിവെള്ള സ്രോതസുകളിൽ ക്ലോറിനേഷൻ നടത്തും. പ്രവർത്തനങ്ങൾക്ക് ആശാവർക്കർമാരുടേയും പൊതുജനങ്ങളുടേയും സഹായംതേടും.