
പറവൂർ: ആൾ ഇന്ത്യ ലായേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയും അഖിലേന്ത്യ വൈസ് പ്രസിഡന്റുമായിരുന്ന അഡ്വ. എൻ.എ. അലിയുടെ ഒന്നാം ചരമവാർഷികം എ.ഐ.എൽ.യു പറവൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ആചരിച്ചു. അഡീഷണൽ അഡ്വക്കേറ്റ് ജനറൽ അശോക് എം. ചെറിയാൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. അഡ്വ. റാഫേൽ ആന്റണി അദ്ധ്യക്ഷനായി. ഡയറക്ടർ ജനറൽ ഒഫ് പ്രൊസിക്യൂഷൻസ് അഡ്വ. ടി.എ. ഷാജി മുഖ്യപഭാഷണം നടത്തി. കേരള ബാർ കൗൺസിൽ മെമ്പർ അഡ്വ. കെ.കെ. നാസർ, എ.ഐ.എൽ.യു. ജില്ലാ പ്രസിഡന്റ് ടി.പി. രമേഷ്, വൈസ് പ്രസിഡന്റ് കെ.കെ. മുഹിനുദ്ദീൻ, സംസ്ഥാന സമിതിഅംഗം കെ.കെ .സാജിത, ഹൈക്കോടതി യൂണിറ്റ് സെക്രട്ടറി സി.എം. നാസർ, പറവൂർ ബാർ അസോസിയേഷൻ പ്രസിഡന്റ് എം.എ. കൃഷ്ണകുമാർ, പി. ശ്രീറാം, ടി.ജി. അനൂബ്, ടി.വി. രാജു എന്നിവർ സംസാരിച്ചു.