മൂവാറ്റുപുഴ : കാലാമ്പൂർ ശ്രീ ഭഗവതി ശാസ്താ ക്ഷേത്രാങ്കണത്തിൽ ക്ഷേത്ര ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ ക്ഷേത്രാങ്കണത്തിൽ നിർമ്മിച്ച ഊട്ടുപുരയുടെയും നടപ്പന്തലിന്റെയും സമർപ്പണവും കരയോഗ കുടുംബമേളയും യൂണിയൻ പ്രസിഡന്റ് ആർ.ശ്യാംദാസ് നിർവഹിച്ചു. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് സുഭാഷ് കടയ്‌ക്കോട്ട് അദ്ധ്യക്ഷത വഹിച്ചു. ഡോ.മാത്യു കുഴൽനാടൻ എം.എൽ.എ വിശിഷ്ടാതിഥിയായിരുന്നു. 80 വയസ് കഴിഞ്ഞ മാതാപിതാക്കൾക്ക് ഓണക്കോടി വിതരണവും എം.എൽ.എ നിർവഹിച്ചു.

ക്ഷേത്രത്തിന്റെ നടപ്പന്തൽ സമർപ്പണം മുൻ ശബരിമല മേൽശാന്തി പി.എൻ..മഹേഷ് നമ്പൂതിരി നിർവഹിച്ചു. വിദ്യാഭ്യാസ അവാർഡ് വിതരണവും വി.എൻ. സുരേഷ്‌കുമാർ അനുസ്മരണവും യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ.ദിലീപ്കുമാർ നടത്തി. എൻഡോവ്‌മെന്റ് വിതരണം താലൂക്ക് യൂണിയൻ സെക്രട്ടറി എം.എ. പ്രേംസുന്ദർ നിർവഹിച്ചു. ചികിത്സാ ധനസഹായവിതരണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ കടയ്‌ക്കോട്ട് നിർവഹിച്ചു.

എൻ.സുധീഷ്, എൻ.പി.ജയൻ, രവീന്ദ്രൻ കുന്നയ്ക്കാൽ, കെ.എസ്.രമേശ്കുമാർ, കെ. ഭദ്രപ്രസാദ് , പി.വേണുഗോപാൽ , വി.കെ.അശോകൻ, പി.എൻ.കുട്ടപ്പൻ പിളള, റ്റി.പി.സുരേന്ദ്രൻ , ഗിരീഷ് കല്ലേലി, . ബിജു മാധവൻ, എം.കെ.രാമൻട്ടി, രജനി പി.ആർ,. ശശി ഇടത്തണ്ടേൽ, വി.എസ്. രാമകൃഷ്ണൻ നായർ, ജി.അനിൽകുമാർ എന്നിവർ സംസാരിച്ചു. .