പറവൂർ: പരിപാവനവും ഭക്തലക്ഷങ്ങളുടെ ആശ്രയ കേന്ദ്രമായ ആലുവ അദ്വൈതാശ്രമ വളപ്പിൽ ശ്രീനാരായണ ജയന്തിയോടനുബന്ധിച്ച് സ്ഥാപിച്ചിരുന്ന കൊടി, തോരണങ്ങളും ബോർഡുകളും ആലുവ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ വലിച്ചുകീറി കുപ്പത്തൊട്ടിയിൽ എറിഞ്ഞതിൽ സംഭവത്തിൽ എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ കൗൺസിൽ യോഗം ശക്തമായി പ്രതിഷേധിച്ചു. പൊതുസ്ഥലത്ത് അല്ലാതെ ആശ്രമത്തിൽ സ്ഥാപിച്ചിരുന്ന ബോർഡും കൊടി, തോരണങ്ങളും നശിപ്പിച്ചവർക്കൊതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും ശ്രീനാരായണ പ്രസ്ഥാനങ്ങൾക്കെതിരെയും ശ്രീനാരായണീയർക്കെതിരെയുമുള്ള ഇത്തരം അതിക്രമങ്ങളെ എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ കൗൺസിൽ അപലപിച്ചു.