ചോറ്റാനിക്കര: കണയന്നൂർ മഹാത്മാ ഗ്രന്ഥശാല ദിനാഘോഷം നടത്തി. വായനശാല പ്രസിഡന്റ് ജിബു ജോൺ പതാക ഉയർത്തി. വൈകിട്ട് അക്ഷരദീപം തെളിച്ചു. ലൈബ്രറി കൗൺസിൽ അംഗം കെ.കെ. ശ്രീകുമാർ പ്രൊഫ.എം.കെ. സാനു അനുസ്മരണം നടത്തി. സാനുമാഷിന്റെ "വിജയം" എന്ന കഥ വനിതാവേദി അംഗം ടി.വി. ശ്രീലക്ഷ്മി അവതരിപ്പിച്ചു. സെക്രട്ടറി ദീപു, റിജിത്ത്, ധനേഷ് എന്നിവർ സംസാരിച്ചു.