parivar

മൂവാറ്റുപുഴ: ജോഷ്വാ ആൻഡ് ജോക്കുട്ടൻ ഫൗണ്ടേഷൻ, പരിവാർ, മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ആഡിറ്റോറിയത്തിൽ വച്ച് ലീഗൽ ഗാർഡിയൻഷിപ്പ് അദാലത്ത് സംഘടിപ്പിച്ചു. എറണാകുളം ജില്ലാ അസി.കളക്ടർ പാർവ്വതി ഗോപകുമാർ അദാലത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രൊഫ. ജോസ് അഗസ്റ്റിൻ , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സാറാമ്മ ജോൺ, ലീഗൽ ഗാർഡിയൻഷിപ്പ് ജില്ലാ കോ- -ഓർഡിനേറ്റർ എലിസബത്ത് , ജോയിന്റ് ബി.ഡി. ഒ പ്രശാന്ത് ടി.വി എന്നിവർ സംസാരിച്ചു.