
മൂവാറ്റുപുഴ: മലങ്കര ജേക്കബൈറ്റ് സിറിയൻ സൺഡേ സ്കൂൾ അസോസിയേഷൻ മൂവാറ്റുപുഴ മേഖല ചാത്തമറ്റത്ത് പണിത് നൽകുന്ന വീടിന്റെ തറക്കല്ലിടൽ എം.ജെ.എസ്.എസ്.എ. പ്രസിഡന്റ് ഡോ.മാത്യൂസ് മോർ അന്തിമോസ് മെത്രാപ്പൊലീത്ത നിർവഹിച്ചു. ഫാ. ഗീവർഗീസ് പൂക്കുന്നേൽ, ഫാ. ജോർജ് കുര്യൻ കോട്ടക്കുടിയിൽ, എം. ജെ.എസ്.എസ്.എ. ട്രഷറർ എൽദോ ഐസക്, ഡയറക്ടർ കുര്യൻ വർഗീസ്, സെക്രട്ടറി പോൾ സി. വർഗീസ്, അങ്കമാലി ഭദ്രാസന സെക്രട്ടറി എൻ.സി. പൗലോസ്, ഷെവലിയർ കെ.ഒ. ഏലിയാസ്, സജി പൗലോസ്, കെ.പി. എൽദോസ്, ഇ.വി. കുഞ്ഞപ്പൻ, യോഹന്നാൻ ടി.കെ, സി.വി. ജേക്കബ്, സാബു വർഗീസ്, ചിന്നമ്മ ബേബി തുടങ്ങിയവർ സംസാരിച്ചു.