കൊച്ചി: രൂക്ഷമായ വിലക്കയറ്റത്തിനെതിരെ ഒക്ടോബർ അഞ്ചു മുതൽ മണ്ഡലം കേന്ദ്രങ്ങളിൽ മഹിളാ കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'വിലക്കയറ്റത്തിനെതിരെ കുടുംബിനികൾ" പ്രതിഷേധ ധർണ സംഘടിപ്പിക്കും. 155 മണ്ഡലം കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് സുനില സിബി അറിയിച്ചു.
നേതൃയോഗം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി മുൻ പ്രസിഡന്റ് പി.പി. തങ്കച്ചന്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. സംസ്ഥാന ഭാരവാഹികളായ വി.കെ. മിനിമോൾ, ഷീബ രാമചന്ദ്രൻ, സൈബ താജുദ്ദീൻ, പ്രേമ അനിൽകുമാർ, ജയാ സോമൻ എന്നിവർ പ്രസംഗിച്ചു.