ആലുവ: ജില്ലാ പഞ്ചായത്ത് പദ്ധതിയിൽപ്പെടുത്തി കീഴ്മാട് ഗ്രാമപഞ്ചായത്ത് 10-ാം വാർഡിലെ അമ്പലച്ചിറയിൽ സ്ഥാപിച്ച ഓപ്പൺ ജിം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി ലാലു അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സനിത റഹീം, ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിസി സെബാസ്റ്റ്യൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്നേഹ മോഹനൻ, ബ്ലോക്ക് മെമ്പർ ഷീജ പുളിക്കൽ, വാർഡ് മെമ്പർ കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.