
കുറുപ്പംപടി: അശമനൂർ പഞ്ചായത്ത് മെമ്പറായിരിക്കെ നിര്യാതനായ കെ.കെ.മോഹനന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണവും മെഗാ മെഡിക്കൽ ക്യാമ്പും നടത്തി. കനിവ് പാലിയേറ്റിവ് കെയർ ജില്ലാ സെക്രട്ടറിഎം.പി. ഉദയൻ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ പി. എസ മണിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ രായമംഗലം പഞ്ചായത്ത് പ്രസിഡന്റും താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറിയുമായ എൻ.പി. അജയ്കുമാർ, അശമന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജി, സുജുജോണി. കെ. കെ. മോഹനൽ ഡോ.ടി. ആർ. എസ്. വിനിത്, ക്യാമ്പ് കോ-ഓർഡിനേറ്റർ കുര്യൻ ജോർജ്ജ്, സി.പി.എംലോക്കൽ സെക്രട്ടറി കെ.സുജീഷ് എന്നിവർ സംസാരിച്ചു.